വാഷിങ്ടൺ: കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ മാൽകം എക്സ് കൊല്ലപ്പെട്ടത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്.ബി.ഐ നടത്തിയ ഗൂഢാലോചനയിലാണെന്ന് മകൾ ഇൽയസ ഷബാസ്. കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ, സി.ഐ.എ തുടങ്ങിയ ഏജൻസികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
1965 ഫെബ്രുവരി 21ന് 39ാം വയസ്സിൽ മാൽകം എക്സ് വെടിയേറ്റ് മരിക്കുമ്പോൾ മകൾക്ക് രണ്ടു വയസ്സ്. ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂനിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ മൂന്ന് ആക്രമികൾ 21 തവണയാണ് അദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. എഫ്.ബി.ഐയും സി.ഐ.എയും ആരോപണത്തോട് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.