അങ്കാറ/ഡമസ്കസ്: തുർക്കിയയിലും സിറിയയിലും വൻ നാശം വിതച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 20,500 കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 20,783 പേർ മരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 75,592ലേറെ പേർക്ക് പരിക്കേറ്റു.
തുർക്കിയയിലെ മരണം 17,406 ആയതായും 70,347 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലു പറഞ്ഞു. സിറിയയിൽ 3,377 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 5,245ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാലു ദിവസത്തിനു ശേഷവും രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷകൾ അസ്തമിക്കുകയാണ്. എന്നാൽ, ദുരന്തമുണ്ടായി 80 മണിക്കൂറിനു ശേഷം തുർക്കിയയിലെ ദിയാർബാക്കറിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ടു വയസ്സുകാരനെ രക്ഷിക്കാനായി.
അന്റാക്യയിൽ പിതാവിനെയും മകളെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. ഇനിയുമേറെ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതിനിടെ സിറിയയിൽ ആദ്യ യു.എൻ സഹായ സംഘം എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.