വിമാനത്തിന് എമർജൻസി ലാൻഡിങ്; ഡൽഹിയിലേക്കുള്ള യാത്രികർ ലണ്ടനിൽ കുടുങ്ങി

ലണ്ടൻ: വിമാനത്തിന് എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള 260 യാത്രക്കാർ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ കുടുങ്ങി. ന്യൂയോർക്കിൽ നിന്നും യാത്രതിരിച്ച വിമാനമാണ് യാത്രക്കാരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ലണ്ടനിൽ ഇറക്കിയത്.

തുടർന്ന് യാത്രക്കാർക്കത്‍ യു.കെ രണ്ട് ദിവസത്തേക്ക് വിസ അനുവദിച്ചു. ഇവരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ, സാ​ങ്കേതിക പ്രശ്നങ്ങൾ മൂലം യാത്രക്കാരുടെ തിരിച്ചു വരവ് ഇപ്പോഴും നീളുകയാണ്. അമേരിക്കൻ എയർലൈനുകൾക്ക് യു.കെയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനസർവീസ് നടത്താനുള്ള അനുമതി ഡി.ജി.സി.എ നൽകിയിട്ടില്ല. ഇതാണ് ലണ്ടനിൽ നിന്നും ഡൽഹിയിലെത്തുന്നതിനുള്ള വിമാനത്തിന്റെ സാ​ങ്കേതിക തടസ്സത്തിന് കാരണം.

ഇക്കാര്യത്തിൽ ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ലണ്ടനിൽ നിന്നുള്ള യാത്ര സാധ്യമാവു. കേന്ദ്രസർക്കാറിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലേക്കുള്ള യാത്ര ഷെഡ്യൂൾ ചെയ്യുമെന്ന് വിമാനകമ്പനി അറിയിച്ചു.

അതേസമയം, ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സർവീസ് റദ്ദാക്കുകയായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ അറിയിച്ചു. ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതാണ് വിമാനം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച വിമാനം പുറപ്പെടുമെന്നാണ് കമ്പനി ഒടുവിൽ അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - Delhi-bound passengers stranded in London after emergency landing on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.