ഡെൽറ്റ വകഭേദം ആധിപത്യം നേടുന്നു; മറ്റ്​ വകഭേദങ്ങളുടെ ഭീഷണി കുറഞ്ഞെന്ന്​ ലോകാരോഗ്യ സംഘടന

വാഷിങ്​ടൺ: കോവിഡിന്‍റെ ഡെൽറ്റ വകഭേദം ലോകത്ത്​ ആധിപത്യം നേടുന്നുവെന്ന്​ ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ പടർന്ന്​ പിടിക്കുന്നത്​ ഡെൽറ്റ വകഭേദമാണ്​. എന്നാൽ, ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ ഭീഷണി കുറഞ്ഞുവെന്ന്​ ലോകാരോഗ്യ സംഘടന സാ​ങ്കേതിക വിഭാഗം ഉദ്യോഗസ്ഥ മരിയ വാൻ കെർകോവ പറഞ്ഞു. അതിവേഗത്തിൽ പടരുന്ന ഡെൽറ്റ മറ്റ്​ വകഭേദങ്ങളുടെ സ്ഥാനത്തേക്ക്​ എത്തുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നു.

കോവിഡ്​ കേസുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളുള്ളു. ഇതുവരെ 185 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്​. ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗത്തിന്​ കാരണം ഡെൽറ്റയായിരുന്നു. യു.എസിൽ കോവിഡ്​ കേസുകൾ വർധിക്കുന്നതിനും ഡെൽറ്റ കാരണമായി.

ആൽഫ, ബീറ്റ, ഗാമ എന്നിവക്കൊപ്പം ഇറ്റ, ഇയോട്ട, കാപ്പ തുടങ്ങിയ വേരിയന്‍റുകളെ നിരീക്ഷിക്കുന്നതും ലോകാരോഗ്യ സംഘടന ഒഴിവാക്കി. ആഗോള സമൂഹത്തിന്‍റെ ആരോഗ്യത്തിന്​ ഇത്​ ഭീഷണിയല്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കൂടുതൽ പേർക്ക്​ വാക്​സിൻ നൽകിയ രാജ്യങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നു.  

Tags:    
News Summary - Delta globally dominant variant, replacing other variants of concern: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.