യാംഗോൻ: മ്യാന്മറിൽ പട്ടാളഭരണത്തിനെതിരെ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളിൽ അണിനിരന്ന് ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും. സൈനികഭരണം തുലയെട്ട എന്ന് മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയിൽ നൂറുകണക്കിന് ഡോക്ടർമാർ പെങ്കടുത്തു.
ഇതിനകം പ്രക്ഷോഭങങ്ങൾക്ക് നേരെയുണ്ടായ സൈനിക വെടിവെപ്പിൽ 247 ജീവനുകൾ പൊലിഞ്ഞു. അതേസമയം, മ്യാന്മർ സൈന്യത്തിന് അരി വിതരണം ചെയ്തിട്ടില്ലെന്ന് തായ്ലൻഡ് അറിയിച്ചു.
സൈന്യം രാജ്യത്ത് അക്രമം തുടരുന്ന സാഹചര്യത്തിലാണ് തായ്ലൻഡിനെതിരെ ആരോപണം വരുന്നത്. 700 ചാക്ക് അരി മ്യാന്മർ സൈന്യത്തിനായി തായ്ലൻഡ് വിതരണം ചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സഹായം ആവശ്യപ്പെട്ട് മ്യാന്മർ സൈന്യം ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിർത്തിക്കപ്പുറത്തേക്ക് അയക്കുന്ന ഏതൊരു ഭക്ഷണവും ഇവിടെ നിലനിൽക്കുന്ന സാധാരണ വ്യാപാരത്തിെൻറ ഭാഗമാണെന്നും തായ്ലൻഡ് സൈന്യം പ്രതികരിച്ചു. നേരത്തെ, മ്യാന്മറിലെ സൈന്യം നടത്തുന്ന രക്തച്ചൊരിച്ചിലിനെക്കുറിച്ച് തായ്ലൻഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മ്യാന്മറിന്റെ കിഴക്കൻ അതിർത്തിയിലെ ആർമി യൂനിറ്റുകൾക്ക് തായ് സൈന്യം 700 ചാക്ക് അരി വിതരണം ചെയ്തതായി തായ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.