വായ്പ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം നിഷേധിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന കേസിലാണ് ജാമ്യം നിഷേധിച്ചത്. തുടർന്ന്, ചോക്സിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ചോക്സിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ചോക്സി അനധികൃതമായി പ്രവേശിച്ചതല്ലെന്നും അദ്ദേഹത്തെ ഹണി ട്രാപ്പിന്‍റെ ഭാഗമായി തട്ടിക്കൊണ്ടുവന്നതാണെന്നും അഭിഭാഷകർ വാദിച്ചു.
ചോക്സിയെ വിട്ടുനൽകണമെന്ന ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡൊമിനിക്കയിൽ നിന്ന് ചോക്സിയെ നേരിട്ട് ഇന്ത്യക്ക് കൈമാറണമെന്നാണ് ആന്‍റിഗ്വയുടെ നിലപാട്. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിരിക്കുകയാണ്.
13,500 കോടി രൂപയുടെ പി.എൻ.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് ചോക്സി. 62കാരനായ ചോക്‌സി, 2018 മുതല്‍ കരീബിയൻ ദ്വീപ് രാഷ്ട്രമായ ആന്‍റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്‍റിഗ്വ പൗരത്വവും നേടി. ദിവസങ്ങൾക്ക് മുമ്പ് ചോക്സിയെ ആന്‍റിഗ്വയിൽ കാണാതാവുകയും അയൽ രാജ്യമായ ഡൊമിനിക്കയിൽ പിടിയിലാവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.