മൊഹുൽ ചോക്​സിക്ക്​ ജാമ്യമില്ല; ഡൊമിനിക്കൻ ജയിലിൽ തുടരും

റോസോ: ബാങ്ക്​ വായ്​പ തട്ടിപ്പ്​ കേസിലെ പ്രതിയായ മൊഹുൽ ചോക്​സിക്ക്​ ഡൊമിനിക്ക ഹൈകോടതി ജാമ്യം നിഷേധിച്ചു. മൊഹുൽ ചോക്​സിക്ക്​ ശാരീരിക അവശതകളുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയത്​. എന്നാൽ, ഡൊമിനിക്കയിൽനിന്ന്​ ചോക്​സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന്​ ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ആന്‍റിഗ്വയിൽനിന്ന്​ തന്നെ ബലമായി ഡൊമിനിക്കയിലേക്ക്​ കൊണ്ടുവരികയായിരുന്നു. ശാരീരിക അവശതകളുള്ളതിനാൽ ജാമ്യം അനുവദിക്കണം. ജാമ്യം അനുവദിച്ചാലും നിയമനടപടികൾ തീര​ുംവരെ ഡൊമിനിക്കയിൽ തുടരുമെന്നും മൊഹുൽ ചോക്​സിയുടെ അഭിഭാഷകൻ കോടതിൽ സമർപ്പിച്ച ജാമ്യഹരജിയിൽ പറഞ്ഞിരുന്നു.

മൊഹുൽ ചോക്​സി ജാമ്യത്തിലിറങ്ങി നാടുവിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനെതിരെ ഇന്‍റർ​േപാൾ ​റെഡ്​ നോട്ടീസ്​ പുറത്തിറക്കിയി​ട്ടുണ്ടെന്നും സർക്കാറിന്​​ വേണ്ടി ഹാജരായ അഭിഭാഷകൻ ​ലെനോക്​സ്​ ലോറൻസ്​ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ആരോഗ്യപ്ര​ശ്​നങ്ങൾ ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും മതിയായ വൈദ്യസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽനിന്ന്​ നാടുവിട്ടുവന്ന വ്യക്തിയാണ്​ ചോക്​സി. അവിടെനിന്ന്​ ആന്‍റ്വിഗയിലെത്തിയ വ്യക്തിക്ക്​ എവിടെവേണമെങ്കിലും സഞ്ചരിക്കാം. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിക്കാത്തത്​ മൊഹുൽ ചോക്​സിക്ക്​ വൻ തിരിച്ചടിയാകും.

റോസോ മജിസ്​​ട്രേറ്റ്​ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ്​ മൊഹുൽ ചോക്​സി ഹൈകോടതിയെ സമീപിച്ചത്​. അനധികൃതമായി ദ്വീപിലേക്ക്​ കടന്നതായാണ്​ ചോക്​സിക്കെതിരായ ആരോപണം. തുടർന്ന്​ ഡൊമിനിക്കൻ സർക്കാർ ​േചാക്​സിയെ രാജ്യത്ത്​ 'ന​ിരോധിത കുടിയേറ്റക്കാര'നായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യ വിട്ട മൊഹുൽ ചോക്​സി 2018 മുതൽ ആന്‍റിഗ്വയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. മേയ്​ 23ന്​ അദ്ദേഹത്തെ അവിടെനിന്ന്​ കാണാതായി. അവിടെനിന്ന്​ ചോക്​സിയെ ഡൊമിനിക്കയിലേക്ക്​ തട്ടിക്കൊണ്ടുവരിക ആയിരുന്നുവെന്നാണ്​ അഭിഭാഷകൻ വാദിച്ചത്​.

പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 13,500 കോടി രൂപ തട്ടി​യാണ്​ മെഹുൽ ചോക്​സിയും നീരവ്​ മോദിയും ഇന്ത്യ വിട്ടത്. ഇരുവരും നിലവിൽ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്​. കൂടാതെ ചോക്​സി ആന്‍റിഗ്വയിലും ബാർബുഡയിലും രണ്ടു കേസുകൾ നേരിടുന്നുണ്ട്​. ചോക്​സിയെ വിട്ടുകിട്ടാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചിരുന്നു. ഇന്ത്യയിലേക്ക്​ ചോക്​സിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹരജി ഡൊമിനിക്കൻ കോടതി തിങ്കളാഴ്ച പരിഗണിക്കും. 

Tags:    
News Summary - Dominica High Court denies Mehul Choksi bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.