മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിയുന്ന 2024ലെ ഏക പ്രസിഡന്റ് സ്ഥാനാർത്ഥി താനാണെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് താൻ ശരിക്കും വിശ്വസിക്കുന്നുവെന്നും ലോകത്തിന് ഇതിനേക്കാൾ അപകടകരമായ ഒരു കാലം ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചുവെന്നും ലോകത്തെ ഒരു ആണവയുദ്ധത്തിലേക്ക് സർക്കാർ നയിക്കുമെന്നും ട്രംപ് പറഞ്ഞു.
"ഈ ഭരണത്തിലൂടെ നമുക്ക് മൂന്നാം ലോകമഹായുദ്ധത്തിൽ അവസാനിക്കാം. കാരണം അവർ ശരിയായി സംസാരിക്കുന്നില്ല" -ട്രംപ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. "നന്നായി പെരുമാറണ്ടേ സമയത്ത് അവർ കർക്കശക്കാരായി മാറും, കർക്കശമായി പെരുമാറേണ്ട സമയത്ത് അവർ നന്നായി പെരുമാറും.
സത്യസന്ധമായി പറഞ്ഞാൽ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. ഈ കാര്യങ്ങളുടെ പേരിൽ ഞങ്ങൾ ഒരു ലോകയുദ്ധത്തിൽ അവസാനിക്കും" -ട്രംപ് കൂട്ടിച്ചേർത്തു. 2024-ൽ താൻ വിജയിച്ചാൽ റഷ്യ-ഉക്രെയ്ൻ തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.