വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 20 ദിവസം ശേഷിക്കെ എതിരാളി ജോ ബൈഡനൊപ്പമെത്താൻ വൻ റാലികൾക്കൊരുങ്ങി ഡോണൾഡ് ട്രംപ്.
കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ വൻ ജനക്കൂട്ടത്തെ അഭിസംേബാധന ചെയ്താണ് പ്രസിഡൻറ് സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമം ട്രംപ് പുനരാരംഭിച്ചത്.
ഇപ്പോൾ വളരെയധികം കരുത്തു തോന്നുന്നതായും സദസ്സിലേക്ക് ഇറങ്ങിനടക്കാനും ഒാരോരുത്തരെയും ചുംബിക്കാനും ആഗ്രഹിക്കുന്നതായും പറഞ്ഞാണ് ട്രംപ് തുടക്കമിട്ടത്. വരുംദിവസങ്ങളിൽ ട്രംപിെൻറ വലിയ റാലികളും സമ്മേളനങ്ങളും രാജ്യത്തിെൻറ വിവിധ ഭാഗത്ത് നടത്താൻ പദ്ധതിയുണ്ടെന്ന് ട്രംപ് കാമ്പയിനും വ്യക്തമാക്കി.
ബൈഡനെ കുറ്റപ്പെടുത്തിയാണ് ട്രംപ് പ്രചാരണം തുടങ്ങിയത്. ആളുകളെ ആകർഷിക്കാൻ കഴിയാത്തതിനാലാണ് സാമൂഹിക അകലം പാലിച്ച് ബൈഡൻ പ്രചാരണ പരിപാടികൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുേമ്പാഴും മാസ്ക്കും സാമൂഹിക അകലവും പാലിക്കാതെ വൻ റാലികൾ നടത്തുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.