വാഷിങ്ടൺ: റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി േജാ ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. 'രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങൾ നോക്കികാണുന്നു. നന്ദി' എന്നായിരുന്നു ട്രംപിൻറെ ട്വീറ്റ്.
രാജ്യം മുഴുവൻ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ് ഇരുകൂട്ടരും. ഫ്ലോറിഡ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇരുകൂട്ടരും കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
തെരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങേണ്ടിവന്നാൽ താൻ ഒരുപക്ഷേ രാജ്യം വിടേണ്ടിവന്നേക്കാമെന്ന് പ്രചരണ പരിപാടിക്കിടയിൽ ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താനിനി രാജ്യത്തേക്ക് വരില്ലെന്ന രീതിയിലായിരുന്നു പ്രചരണം.
എന്നാൽ ട്രംപ് പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്ന് വാക്കുനൽകാമോ എന്നായിരുന്നു ബൈഡെൻറ പ്രതികരണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ആയുധമാക്കിയായിരുന്നു ബൈഡെൻറ പ്രചരണ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.