ലോക്ഡൗൺ വിരുന്ന്: ബോറിസ് ജോൺസനെതിരെ വോട്ടെടുപ്പ്

ലണ്ട​ൻ: കോവിഡ് ലോക്ഡൗൺ നിയമം ലംഘിച്ച് ജന്മദിനാഘോഷ വിരുന്ന് നടത്തിയ ​പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് എം.പിമാർ തീരുമാനമെടുക്കും. പ്രതിപക്ഷമായ ലേബർ പാർട്ടിയാണ് പാർലമെന്റിൽ ഇക്കാര്യത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് പ്രതികൂലമായാൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് ജോൺസനെതിരെ അന്വേഷണമുണ്ടാകും.

അന്വേഷണം ശരിയെന്നു തെളിഞ്ഞാൽ ബോറിസ് ജോൺസൻ രാജിവെക്കേണ്ടി വന്നേക്കാം. പാർലമെന്റിൽ ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്കാണ് ഭൂരിപക്ഷം. എന്നാൽ പാർട്ടിയിലെ ഭൂരിപക്ഷം എം.പിമാരും വിരുന്ന് നടത്തിയതിൽ ജോൺസന് എതിരാണ്. വിരുന്ന് നടത്തിയതിന് ജോൺസൺ 50 പൗണ്ട് പിഴയൊടുക്കിയിരുന്നു.

Tags:    
News Summary - Downing Street pulls plan to delay vote on partygate investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.