Getty Images

ലൈബീരിയയിൽ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചു

മൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മൺറോവിയയിൽ കൃസ്​ത്യൻ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചതായി ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി വ്യാഴാഴ്ച സ്റ്റേറ്റ് റേഡിയോയോട് പറഞ്ഞു. തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ന്യൂ ക്രു ടൗണില്‍ രാത്രി നടന്ന ആരാധനക്കിടെയാണ് സംഭവം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും രാജ്യത്തെ സംബന്ധിച്ച് വ്യാഴാഴ്ച ദുഃഖകരമായ ദിവസമാണെന്നും മന്ത്രി പറഞ്ഞു.

കവർച്ച നടത്താനുള്ള ശ്രമത്തിൽ സായുധരായ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തെ ഓടിച്ചതിനെ തുടർന്നാണ് തിക്കിലും തിരക്കും ആരംഭിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്ത എക്സോഡസ് മോറിയാസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ''ആയുധങ്ങളുമായി ഒരു സംഘം ആളുകൾ ജനക്കൂട്ടത്തിന് നേരെ വരുന്നത് ഞങ്ങൾ കണ്ടു. ഓടുന്നതിനിടയിൽ ചിലർ വീണു, മറ്റുള്ളവർ അവരുടെ മുകളിലൂടെ നടന്നു''. -മോറിയാസ് കൂട്ടിച്ചേര്‍ത്തു.

സോഗോസ് എന്നറിയപ്പെടുന്ന ലൈബീരിയൻ തെരുവ് സംഘങ്ങള്‍ സാധാരണയായി വെട്ടുകത്തികളും മറ്റ് ചെറിയ ആയുധങ്ങളും ഉപയോഗിച്ച് കവർച്ച നടത്തുക ഇവിടെ പതിവാണ്. സംഭവത്തിന്‍റെ കാരണം എന്താണെന്ന് വിശദീകരിക്കാന്‍ പൊലീസ് വക്താവ് തയ്യാറായില്ല. അന്വേഷണം നടക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Dozens Die in Church Stampede in Liberia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.