നിയാമെയ്: നൈജറിൽ മോട്ടോർ ബൈക്കുകളിലെത്തിയ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 13 കുട്ടികളുൾപെടെ 37 പേർ കൊല്ലപ്പെട്ടു. ദാരി ദയെ ഗ്രാമത്തിലെ വയലിൽ ജോലിയിലായിരുന്നവർക്കും പരിസരത്തുനിന്നവർക്കും നേരെയാണ് വെടിവെപ്പുണ്ടായത്. ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം. പടിഞ്ഞാറൻ മാലിയിൽ വിമത നീക്കം ശക്തമായ പ്രദേശമാണ് ദാരി ദയെ. ഇവിടെ കഴിഞ്ഞ മാർച്ചിലുണ്ടായ സമാന ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു. ബുർകിന ഫാസോ, മാലി എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഐ.എസ് ബന്ധമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ ആക്രമണം മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം മാത്രം ടില്ലബെരി പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലുമായി 420 സിവിലിയൻമാർ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങൾ ഇവിടെ നാടുവിട്ടിട്ടുമുണ്ട്.
യു.എൻ മനുഷ്യ വികസന സൂചികയിൽ ഏറ്റവും ദരിദ്രമായ രാജ്യമാണ് നൈജർ. പടിഞ്ഞാറൻ ആഫ്രിക്കയിലെ സാഹിൽ മേഖലയിലുള്ള രാജ്യത്ത് ഒമ്പതു വർഷമായി ആഭ്യന്തര സംഘട്ടനം തുടരുകയാണ്. ഇതിന്‍റെ തുടർച്ചയാണ് പുതിയ ആക്രമണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.