കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ സന്ദര്‍ശിച്ച് അധികാരപത്രം കൈമാറി. മന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ അഭിവൃദ്ധിക്കും പുരോഗതിക്കുംവേണ്ടിയുള്ള പ്രത്യാശ മന്ത്രി പങ്കുവെച്ചു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യത്തിൽ പുതിയ അംബാസഡർ വിജയിക്കട്ടെയെന്നും ശൈഖ് സലീം ആശംസിച്ചു. ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനായുള്ള എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മന്ത്രി ഇന്ത്യന്‍ അംബാസഡർക്ക് ഉറപ്പുനല്‍കി. കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയ സിബി ജോർജിനു പകരം കഴിഞ്ഞ ദിവസമാണ് ഡോ. ആദർശ് സ്വൈക ഇന്ത്യന്‍ അംബാസഡറായി എത്തിയത്. സ്ഥാനമേല്‍ക്കുന്നതിന്റെ ഒൗദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഡോ. ആദർശ് സ്വൈക കുവൈത്ത് വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അധികാരപത്രം കൈമാറിയത്.
നേരത്തേ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ. ആദർശ് സ്വൈക 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. സേവന കാലാവധി അവസാനിച്ചു മടങ്ങിയ മുന്‍ അംബാസഡർ സിബി ജോർജ് ജപ്പാനില്‍ ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.