സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിടെയാണ് 50കാരനായ ബൈഹാൻ മുട്ട്ലുവിനെ കാണാതാകുന്നത്. ടർക്കിഷ് നഗരമായ ഇനിഗോളിലാണ് സംഭവം. മദ്യപിച്ചിരിക്കുന്നതിനിടെ വനത്തിനുള്ളിലേക്ക് പോകുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്ന് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി.
മുട്ട്ലുവിനെ കാണാതായതോടെ തിരച്ചിലിനായി രക്ഷാപ്രവർത്തകരെത്തി. ബർസ പ്രദേശത്ത് തിരച്ചിലും ആരംഭിച്ചു. മുട്ട്ലുവിനെ വനത്തിൽ കാണാതായെന്ന വിവരം പരന്നതോടെ നാട്ടുകാരും സുഹൃത്തുക്കളും തിരച്ചിലിനിറങ്ങി.
മുട്ട്ലുവിനെ അവസാനമായി കണ്ട വനപ്രദേശത്തായിരുന്നു തിരച്ചിൽ. തിരച്ചിൽ ഏറെ സമയം നീണ്ടെങ്കിലും അപ്രതീക്ഷിതമായി മറ്റൊരു സംഭവം അവിടെ അരങ്ങേറുകയായിരുന്നു.
മുട്ട്ലുവിന്റെ പേര് ഉറക്കെ വിളിച്ചായിരുന്നു തിരച്ചിൽ. മുട്ട്ലുവെന്ന് ഉറക്കെ വിളിക്കുന്നതിനിടെ തിരച്ചിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ നിങ്ങൾ ആരെയാണ് തിരയുന്നതെന്ന് ആരാഞ്ഞ് മുന്നോട്ടെത്തുകയായിരുന്നു. മുട്ട്ലുവിനെയാണെങ്കിൽ അത് താനാണെന്നും അയാൾ വെളിപ്പെടുത്തി.
എന്നാൽ, മുട്ട്ലു എങ്ങനെ, എപ്പോൾ ആണ് തിരച്ചിൽ സംഘത്തിനൊപ്പം ചേർന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മുട്ട്ലുവിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകൾ തിരച്ചിലിനായി പാഴാക്കിയെങ്കിലും മുട്ട്ലുവിന് അപകടമൊന്നും സംഭവിക്കാതെ തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് രക്ഷാപ്രവർത്തകരും സുഹൃത്തുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.