അങ്കാറ: രാത്രി പകലാക്കിയും രക്ഷാപ്രവർത്തനം തുടരുന്ന തുർക്കിയ, സിറിയ രാജ്യങ്ങളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുത്തു. മരണം 11,000 കടന്നു. വലിയ നാശമുണ്ടായ കഹ്റമൻമറാസിൽ തുർക്കിയ പ്രസിഡന്റ് ജബ് ത്വയ്യിബ് ഉർദുഗാൻ സന്ദർശനം നടത്തി.
തുർക്കിയയിൽ മാത്രം ഒടുവിലത്തെ കണക്കനുസരിച്ച് 8,500 പേർ മരിച്ചു. സന്നദ്ധ പ്രവർത്തകർ സജീവമാണെങ്കിലും വലിയ ദുരന്തമായതിനാൽ പലർക്കും സഹായം ലഭിക്കാത്ത സ്ഥിതിയുണ്ട്. കൂടുതൽ പേർ രക്ഷപ്പെടാനുള്ള സാധ്യതകൾ മങ്ങിവരുന്നതായാണ് വിവിധ ഏജൻസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.