തുർക്കിയ-സിറിയ അതിർത്തി മേഖലയിൽ വീണ്ടും ഭൂചലനം

ഇസ്റ്റംബുൾ: തുർക്കിയ-സിറിയ അതിർത്തിമേഖലയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാത്രിയോടെയുണ്ടായത്. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പം വിതച്ച കനത്ത നാശത്തിൽ നിന്ന് കരയകറാനാകാത്ത മേഖലക്ക് വീണ്ടും ആഘാതമാവുകയാണ് തുടർചലനങ്ങൾ. 


തുർക്കിയയിൽ ഹതായ് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങൾ തകർന്നതായും മറ്റ് നാശനഷ്ടങ്ങൾ അറിവായിട്ടില്ലെന്നും തുർക്കിഷ് ചാനൽ റിപ്പോർട്ട് ചെയ്തു.

തുർക്കിയയെയും സിറിയയെയും തകർത്തെറിഞ്ഞ ഫെബ്രുവരി ആറിലെ ഭൂകമ്പത്തിൽ 41,000 പേരുടെ ജീവനാണ് പൊലിഞ്ഞത്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് ആളുകൾക്ക് വീടു നഷ്ടപ്പെട്ടു. തുർക്കിയയിലെ 11 പ്രവിശ്യകളിലുള്ളവർക്ക് ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായി.



Tags:    
News Summary - Earthquake again in Turkey-Syria border region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.