യു.എസിന്‍റെ വടക്കു കിഴക്കൻ മേഖലയിൽ ഭൂചലനം; വിമാന സർവിസ് തൽകാലികമായി നിർത്തി

ന്യൂയോർക്: യു.എസിന്റെ വടക്കു കിഴക്കൻ മേഖലകളെ ഉലച്ച് വൻ ഭൂചലനം. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.

വടക്ക് മെയ്ൻ, ന്യൂഹാംപ്ഷയർ, വെർമണ്ട് സംസ്ഥാനങ്ങളിലും തെക്ക് വാഷിങ്ടൺ ഡി.സി വരെയും പ്രകമ്പനം അനുഭവപ്പെട്ടു. ഇതേ തുടർന്ന് ന്യൂയോർക് സിറ്റി, ഫിലഡെൽഫിയ, ബാൾട്ടിമോർ, നെവാർക് വിമാനത്താവളങ്ങൾ വഴിയുള്ള ​വിമാന സർവിസ് തൽക്കാലം പിടിച്ചിട്ടു.

യു.എൻ രക്ഷാസമിതിയിൽ ഗസ്സ ചർച്ചകൾക്കിടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം സഭക്കുള്ളിലും ആശങ്ക പരത്തി. ഏറ്റവും തിരക്കുപിടിച്ച ന്യൂയോർക് പട്ടണത്തിൽ ഭൂചലനം ശക്തമായിരുന്നെങ്കിലും കെട്ടിടങ്ങൾ സുരക്ഷിതമാണ്. സേവനങ്ങൾക്ക് തടസ്സം നേരിട്ടതായും റിപ്പോർട്ടുകളില്ല. ന്യൂയോർക് സിറ്റിക്ക് 80 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 

Tags:    
News Summary - Earthquake in Northeast US; The flight service has been temporarily suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.