ക്വിറ്റോ: ഇക്വഡോറിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാൻ 10 ദിവസം ബാക്കി നിൽക്കെ സ്ഥാനാർഥി വെടിയേറ്റ് മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ക്വിറ്റോയിൽ നടന്ന പരിപാടിക്ക് ശേഷം കാറിൽ കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതിൽ മുൻനിരയിലുള്ള നേതാവായിരുന്നു ഫെർണാണ്ടോ. ഒന്നിലധികം തവണ വധഭീഷണി ലഭിച്ചതായി ആക്രമണം നടക്കുന്നതിന് അൽപം മുമ്പ് ഫെർണാണ്ടോ വില്ലവിസെൻസിയോ പറഞ്ഞിരുന്നു.
അക്രമി റാലിയിൽ പങ്കെടുത്ത ഫെർണാണ്ടോ അനുകൂലികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടാതിരുന്നത് വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
നിലവിലെ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ മരണം സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. കുറ്റവാളികൾ കർശനമായും ശിക്ഷിക്കപ്പെടുമെന്ന് ലാസ്സോ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.