ബലിപെരുന്നാൾ മക്കയിൽ പ്രഖ്യാപിച്ചാൽ മതിയെന്ന് ഈജിപ്ഷ്യൻ ഫത്​വാ കേന്ദ്രം

കൈറോ: മക്കയിൽ ഹജ്ജി​െൻറ പശ്ചാത്തലത്തിലാണ് ബലിപെരുന്നാൾ ആഘോഷമെന്നതിനാൽ ബലിപെരുന്നാൾ ദിവസ നിർണയത്തിന്ന് സൗദി അറേബ്യയിലെ ശരീഅ സുപ്രീംകോർട്ടി​െൻറ തീരുമാനം അനുസരിക്കാമെന്ന് ഈജിപ്തിലെ ഔദ്യോഗിക ഫത്​വാ സമിതിയായ ദാറുൽ ഇഫ്ത അറിയിച്ചു. അറഫാ ദിനവും ബലിപെരുന്നാളും മക്കയിൽ പ്രഖ്യാപിച്ചാൽ മറ്റു സ്ഥലങ്ങളിലും അതനുസരിച്ച് അറഫയും ബലിപെരുന്നാളും ആഘോഷിക്കാം. എന്നാൽ, റമദാനും ചെറിയ പെരുന്നാളും അങ്ങനെയല്ല. അവ അതത് പ്രദേശങ്ങളിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കുകയെന്നും ദാറുൽ ഇഫ്ത സ്വന്തം വെബ്സൈറ്റിലൂടെ വിശദീകരിച്ചു.

Tags:    
News Summary - eid ul adha egypt saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT