വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്ടറൽ കോളജ് യോഗത്തിന്റെ ഒൗപചാരിക സ്ഥിരീകരണം. 302 ഇലക്ടറൽ വോട്ടുകളാണ് ബൈഡന് നേടിയത്.
50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും ഇലക്ടറർമാർ യോഗം ചേർന്നാണ് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും വോട്ട് രേഖപ്പെടുത്തുന്നത്. ഈ വോട്ടുകൾ ജനുവരി ആറിനാണ് എണ്ണുക. ജനുവരി 20നാണ് പുതിയ പ്രസിഡൻറ് അധികാരമേൽക്കുക.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് പരാജയം സമ്മതിക്കാത്ത സാഹചര്യത്തിൽ ഇലക്ടറൽ വോട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാനങ്ങളിലെ വിജയമനുസരിച്ച് 232 ഇലക്ടറൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.