തന്നെ മലേറിയയിൽ നിന്ന് രക്ഷിച്ചത് ആധുനിക വൈദ്യശാസ്ത്രമെന്ന് ഇലോൺ മസ്ക്; അമ്മയുടെ മറുപടി ഇങ്ങനെ...

ന്യൂയോർക്: ആധുനിക വൈദ്യശാസ്‍​ത്രം ഉള്ളതിനാൽ ലോകത്ത് ജീവിക്കാൻ വളരെ ഭാഗ്യമാണെന്ന് ടെസ്ല സഹസ്ഥാപകൻ ഇലോൺ മസ്ക്. മലേറിയ വന്നപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് മോഡേൺ മെഡിസിൻ ആണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.

​​​''തുറന്നു പറയട്ടെ, മോഡേൺ മെഡിസിൻ ഉള്ളതുകൊണ്ട് നമ്മളെല്ലാം ഭാഗ്യവാൻമാരാണ്. ക്ലോറോക്വിനും ഡോക്സിസൈക്ലിനുമില്ലായിരുന്നുവെങ്കിൽ മലേറിയ വന്ന് ഞാൻ മരിക്കുമായിരുന്നു. എന്നാൽ വിശുദ്ധമാണെന്ന് കണക്കാക്കുന്നതിന് പകരം നമ്മളിപ്പോഴും മോഡേൺ മെഡിസിനെ ചോദ്യം ചെയ്യുകയാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനം മുഴുവൻ അതിനെ ചോദ്യം ചെയ്യണം. അതുവഴി സത്യത്തോട് അടുക്കാൻ സാധിക്കും.''-എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.

മസ്കിന്റെ ട്വീറ്റിന് അമ്മ മായെ മസ്കും മറുപടി കുറിച്ചു.​ ​''നിനക്ക് മലേറിയ ബാധിച്ചത് എനിക്കിപ്പോഴും നല്ല ഓർമയുണ്ട്. നീ അബോധാവസ്ഥയിലായിരുന്നു. ശരീരം മഞ്ഞ നിറമായിരുന്നു. ദിവസ​ങ്ങളോളം വിറക്കുന്നുണ്ടായിരുന്നു. ട്യൂബുകൾ നിന്റെ ശരീരത്തിൽ കയറ്റിയിറക്കിക്കൊണ്ടേയിരുന്നു. വളരെ ഭീകരമായ സമയമാണ് കടന്നുപോയത്. മോഡേൺ മെഡിസിൻ ആണ് നിന്നെ രക്ഷിച്ചത്.''-മായേ മസ്ക് എഴുതി. ആദ്യമായല്ല മസ്കിന്റെ ട്വീറ്റുകൾക്ക് അമ്മ മറുപടി നൽകുന്നത്.

Tags:    
News Summary - Elon Musk reveals modern medicines saved him from malaria his mother replies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.