യുക്രെയ്നിൽ സെലൻസ്കി-ഉർദുഗാൻ-ഗുട്ടറസ് കൂടിക്കാഴ്ച

കിയവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം പ്രതിസന്ധിയിലാക്കിയ ഗോതമ്പ് കയറ്റുമതി, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്. പോളണ്ട് അതിർത്തിയിലെ ലുവിവിനടുത്തായിരുന്നു ചർച്ച. യുദ്ധം തുടങ്ങിയ ശേഷം ഉർദുഗാന്റെ യുക്രെയ്നിലേക്കുള്ള ആദ്യ സന്ദർശനമാണിത്. യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഉർദുഗാൻ എങ്കിലും തുർക്കി യുദ്ധത്തിൽ യുക്രെയ്നെ പിന്തുണക്കുന്ന 'നാറ്റോ' അംഗമാണ്.

യുദ്ധത്തിൽ തകർന്ന യുക്രെയ്ന്റെ റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ സഹായിക്കാമെന്ന് തുർക്കി വ്യക്തമാക്കി. റഷ്യ പിടികൂടിയ സൈനികരുടെയും മറ്റും മോചനത്തിന് വഴിയൊരുക്കണമെന്ന് സെലൻസ്കി യു.എന്നിനോട് ആവശ്യപ്പെട്ടു. അതിനിടെ, യുദ്ധം കനത്ത നിലയിൽ തുടരുകയാണ്.

ഖാർകിവ് മേഖലയിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 11 പേർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു.

ഖാർകിവിലെ വിദേശ സൈനികരുടെ താവളം തകർത്തെന്നും ഇവിടെ 90 പേർ കൊല്ലപ്പെട്ടെന്നുമാണ് റഷ്യൻ അവകാശവാദം. ഇത് സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - Erdogan warns of ‘another Chernobyl’ after talks with Zelensky, Guterres in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.