മെയ്ന്‍ കാംഫിന് പുതിയ ജര്‍മന്‍ പതിപ്പിറങ്ങുന്നു

ബര്‍ലിന്‍: ഹിറ്റ്ലറുടെ ആത്മകഥ  മെയ്ന്‍ കാംഫിന് ജര്‍മന്‍ ഭാഷയില്‍ പുതിയ പതിപ്പിറങ്ങുന്നു. ജര്‍മനിയിലെ ഏതാനും ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പുതിയ മെയ്ന്‍ കാംഫ് രണ്ട് വാള്യമായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക. ഇതിനകം, 18 ഭാഷകളിലായി 1.2 കോടി വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഹിറ്റ്ലറുടെ മരണത്തിനുശേഷം ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയിരുന്നില്ല.

1945ല്‍ അദ്ദേഹം ആത്മഹത്യ ചെയ്തശേഷം, മെയ്ന്‍ കാംഫിന്‍െറ പകര്‍പ്പവകാശം ബെവേറിയ സ്റ്റേറ്റിനായിരുന്നു. അവര്‍ അത് പുനപ്രസിദ്ധീകരിക്കാന്‍ തയാറായില്ല. ജര്‍മന്‍ നിയമപ്രകാരം, ഗ്രന്ഥകാരന്‍ മരിച്ച് 70 വര്‍ഷം കഴിഞ്ഞാല്‍ പകര്‍പ്പാവകാശത്തിന്‍െറ കാലാവധിയും കഴിയും. ഇതിനുസരിച്ച്, ഈ മാസം 31ഓടെ ബെവേറിയക്ക്  മെയ്ന്‍ കാംഫിന്‍െറ പകര്‍പ്പവകാശം നഷ്ടപ്പെടും. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ടംപററി മ്യൂസിയത്തിലെ ഗവേഷകര്‍ ഗ്രന്ഥം പുന$പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്.

പുതിയ പതിപ്പില്‍ ആദ്യ മെയ്ന്‍ കാംഫിനു പുറമെ, ഹിറ്റ്ലറുടെ ഓര്‍മക്കുറിപ്പുകളും പാര്‍ട്ടി പരിപാടികളും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 4000 കോപ്പികളായിരിക്കും അച്ചടിക്കുക. 1925ഉം 27ലുമാണ് മെയ്ന്‍ കാംഫിന്‍െറ വാള്യങ്ങള്‍ പുറത്തിറങ്ങിയത്. 1923ല്‍  ജയിലിലടക്കപ്പെട്ടതിനുശേഷമാണ് ഹിറ്റ്ലര്‍ എഴുതിത്തുടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.