ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു

ആതന്‍സ്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് ഗ്രീക് പാര്‍ലമെന്‍റ് പ്രമേയം പാസാക്കി. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ പാര്‍ലമെന്‍റില്‍ ക്ഷണിച്ചുവരുത്തിയാണ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് പ്രമേയം അവതരിപ്പിച്ചതും തുടര്‍ന്ന് ഐകകണ്ഠ്യേന പാസാക്കിയതും. ഫലസ്തീന്‍ ജനതയുടെ നന്ദി പാര്‍ലമെന്‍റിനെ അറിയിച്ച അബ്ബാസ്, തങ്ങള്‍ യു.എന്നിലും മറ്റും നടത്താനിരിക്കുന്ന നീക്കങ്ങള്‍ക്ക് പിന്തുണലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. 2014 ഒക്ടോബറില്‍ സ്വീഡന്‍ ഒൗദ്യോഗികമായി ഫലസ്തീനെ അംഗീകരിച്ചിരുന്നു. ആദ്യമായി ഫലസ്തീനെ അംഗീകരിച്ച യൂറോപ്യന്‍ യൂനിയന്‍ അംഗമാണ് സ്വീഡന്‍. ഹംഗറി, പോളണ്ട്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളടക്കകം 135ഓളം രാജ്യങ്ങള്‍ ഇതിനകം ഫലസ്തീനെ ഒൗദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.