ലണ്ടന്‍: സിക വൈറസ് ബാധ നിയന്ത്രണാതീതമായി പെരുകുന്നതിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് ആവശ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിക വൈറസ് ബാധ ഗര്‍ഭസ്ഥശിശുക്കളില്‍ ഗുരുതരമായ ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണിത്. എന്നാല്‍, കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.