ദുബൈ-റഷ്യ വിമാനം തകർന്ന് 62 മരണം

മോസ്കോ: ദുബൈയിൽ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകർന്ന് 62 പേർ മരിച്ചു. തെക്കൻ റഷ്യയിലെ റസ്റ്റേവ് ഒാൺ ഡോണിൽ ലാൻഡിങ്ങിനിടെയാണ് അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Full View

റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. 44 റഷ്യക്കാരും എട്ട് ഉക്രൈൻ സ്വദേശികളും 2 ഇന്ത്യക്കാരും ഒരു ഉസ്ബകിസ്താൻ സ്വദേശിയുമായിരുന്നു യാത്രക്കാർ. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് ഫ്ലൈ ദുബൈ 981 വിമാനം പുറപ്പെട്ടത്.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ തകർന്ന വിമാനത്തിൻറ ഒരു ഫ്ലൈറ്റ് റെക്കോർഡർ റഷ്യൻ അന്വേഷകർ കണ്ടെത്തി. കോക്പിറ്റ് കോൺവർസേഷൻ റെക്കോർഡറാണ് കണ്ടെത്തിയത്. വിമാനത്തിൻറ മറ്റു വിവരങ്ങളടങ്ങിയ റെക്കോർഡറിനായി തിരച്ചിൽ നടക്കുകയാണ്. ശക്തമായ കാറ്റാണ് അപകട കാരണമായതെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.