ഇംപീച്മെന്‍റ്: ദില്‍മയുടെ വിധി സെനറ്റിന്‍െറ കൈകളില്‍

ബ്രസീലിയ: മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൗസഫിനെതിരായ ഇംപീച്മെന്‍റ് പ്രമേയം വോട്ടെടുപ്പിന് സെനറ്റില്‍ വെച്ചു. 81 സെനറ്റര്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. സെനറ്റില്‍ പ്രമേയത്തിനു മേല്‍ കേവലഭൂരിപക്ഷം ലഭിച്ചാല്‍ ദില്‍മക്ക് പുറത്തേക്കുള്ള വഴി തെളിയും.

ഭൂരിപക്ഷം സെനറ്റര്‍മാരും ഇംപീച്മെന്‍റിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന്    ബ്രസീലിയന്‍ പത്രം ഫൊല്‍ഹ ദെ സാവോ പോളോ റിപ്പോര്‍ട്ട് ചെയ്തു. നിരപരാധിയാണെന്നും സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇംപീച്മെന്‍റിനെതിരെ പോരാടുമെന്നും ദില്‍മ പ്രഖ്യാപിച്ചിരുന്നു.

ദില്‍മയുടെ അനുയായികള്‍ ഇംപീച്മെന്‍റിനെതിരെ ചൊവ്വാഴ്ച നടത്തിയ റാലിയെ തുടര്‍ന്ന് സാവോപോളോ നഗരം സ്തംഭിച്ചിരുന്നു. ദില്‍മ പുറത്തായാല്‍ വൈസ്പ്രസിഡന്‍റ് മൈക്കല്‍ ടിമറിനാവും താല്‍ക്കാലിക ചുമതല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.