കറുത്തവനെ വെളുപ്പിക്കും സോപ്പുപൊടി; വംശീയാധിക്ഷേപത്തിന് കമ്പനി മാപ്പുപറഞ്ഞു

ബെയ്ജിങ്: ക്വിയോബി സോപ്പുപൊടിയുടെ പരസ്യത്തില്‍ വംശീയാധിക്ഷേപമെന്ന് പരക്കെ വിമര്‍ശമുയര്‍ന്നതോടെ കമ്പനി മാപ്പുപറഞ്ഞു. പരസ്യം വിവാദത്തിനിടയാക്കിയതില്‍ ഖേദിക്കുന്നതായും വംശീയാധിക്ഷേപത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നുമാണ് കമ്പനിയുടെ കുറ്റസമ്മതം. ലോകത്ത് ഇതുവരെ കണ്ടതില്‍ ഏറ്റവും വംശീയാധിക്ഷേപം നിറഞ്ഞ പരസ്യമാണിതെന്നാണ് വിലയിരുത്തല്‍. സംഭവം സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കമ്പനി ഖേദപ്രകടനവുമായി രംഗത്തുവന്നത്. കറുത്തവര്‍ഗക്കാരനെ സോപ്പുപൊടിയുപയോഗിച്ച് അലക്കുയന്ത്രത്തിലിട്ട് വെളുപ്പിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന്‍െറ ഇതിവൃത്തം.

പരസ്യം തുടങ്ങുന്നത് ഇങ്ങനെ:
അലക്കുയന്ത്രവുമായി നില്‍ക്കുന്ന യുവതിയുടെ അടുത്തേക്ക് മുഖത്ത് പെയിന്‍റിന്‍െറ പാടുമായി കറുത്തവര്‍ഗക്കാരന്‍ വരുന്നു. യുവതി ഇദ്ദേഹത്തിന്‍െറ വായില്‍ ഡിറ്റര്‍ജന്‍റ് പൊടി തിരുകി യന്ത്രത്തിലേക്ക് തള്ളിക്കയറ്റുന്നു. കുറച്ചുനേരം കഴിഞ്ഞ് വെളുത്ത നിറമുള്ള ഏഷ്യന്‍വംശജനാണ് യന്ത്രത്തില്‍നിന്ന്  പുറത്തുവരുന്നത്. യുവതി ‘മാറ്റം തുടങ്ങുന്നു ക്വിയോബിലൂടെ’ എന്നു പറയുന്നതോടെ പരസ്യം അവസാനിക്കുന്നു. 65 ലക്ഷം തവണയാണ് യൂട്യൂബിലൂടെ പരസ്യം കണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.