ലണ്ടന്‍: വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണ ഭീതിയില്‍ കഴിയുകയാണ് ലണ്ടനിലെ ഏഷ്യന്‍ വംശജര്‍. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നത്.
സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണത്തിെൻറ ഇരകളില്പെടും. കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാനൂറിലധികം ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏഷ്യക്കാരിലാണെന്നത് ഏഷ്യക്കാര്‍ക്കിടയില്‍ ആശങ്ക ഉണർത്തുന്നതിനു കാരണമായിട്ടുണ്ട്.
ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് ലണ്ടെൻറ ക്രമസമാധാന ചുമതലയുള്ള സ്കോട്ട്ലൻഡ് യാര്‍ഡ് പൊലീസിെൻറ പക്ഷം. എന്നാല്‍, അക്രമങ്ങള്‍ക്ക് പിന്നില്‍ വംശീയ കാരണങ്ങള്‍ ഉണ്ടോയെന്നാണ് കുടിയേറ്റ സമൂഹത്തിെൻറ പേടി.
തപാല്‍ വിതരണക്കാരെൻറ വേഷത്തില്‍ വീടുകളിലെത്തി ആസിഡ് സ്പ്രേ ചെയ്തു കടന്നു കളഞ്ഞതാണ് ഏറ്റവും അടുത്ത് നടന്ന സംഭവം. സമ്മര്‍ അവധിക്കാലത്ത് ലണ്ടന്‍ സന്ദര്‍ശിക്കാനെത്തുന്ന പതിനായിരക്കണക്കിന് വിനോദസഞ്ചാരികളും ആസിഡ് ആക്രമണത്തിനു ഇരയാകുമോ എന്ന ഭീതിയിലാണ് അധികാരികള്‍.
ആസിഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടു പത്തോളം പേരെ പൊലീസ് ലണ്ടെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ജഗരൂകരായിരിക്കാന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ആക്രമണത്തിെൻറ ഇരകളെ സംഭവസ്ഥലത്തുെവച്ചുതന്നെ ചികിത്സിക്കാന്‍ സ്കോട്ലൻഡ് യാര്‍ഡ് ആയിരം ആസിഡ് ചികിത്സ കിറ്റുകള്‍ പൊലീസുകാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.