മോസ്കോ: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിെൻറ എതിരാളിയായി മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ വിലക്ക്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് കമീഷൻ വിലക്കേർപ്പെടുത്തിയത്. നേരത്തേ പ്രതിഷേധത്തിെൻറ ഭാഗമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് നവാൽനി അണികളോട് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, നവാൽനിയുടെ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ച് റഷ്യൻ പാർലമെൻറ് രംഗത്തുവന്നു.
അതേസമയം, സംഭവത്തിൽ പുടിെൻറ വക്താവ് ദിമിത്രി പെഷ്കോവ് പ്രതികരിച്ചിട്ടില്ല. നവാൽനിക്ക് മത്സരിക്കാൻ കഴിയാത്തപക്ഷം തെരഞ്ഞെടുപ്പിൽ പുടിന് എതിരാളികളില്ലാതെയാകും. അഴിമതിയാരോപണം ഉന്നയിച്ച് പുടിനെതിരെ നവാൽനി രാജ്യവ്യാപകമായി വൻ റാലികൾ നടത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പുടിെൻറ എതിരാളിയെന്ന നിലയിലും നവാൽനി ശ്രദ്ധയാകർഷിച്ചിരുന്നു. വീണ്ടും അധികാരത്തിലേക്കു വഴി തുറന്നതോടെ, റഷ്യയിൽ ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ ഏറ്റവും കാലം അധികാരത്തിലിരുന്ന നേതാവാകും പുടിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.