ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതുമായി (െബ്രക്സിറ്റ്) ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവെച്ച കരാർ അംഗീകരിക്കണോ വേണ് ടേ എന്ന് ബ്രിട്ടൻ ഇന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച നിർണായക വോെട്ടടുപ്പ് ബ്രിട് ടീഷ് പാർലമെൻറിൽ ചൊവ്വാഴ്ച അരങ്ങേറും.
പൊതുസഭയിൽ നടക്കുന്ന വോെട്ടടുപ്പിൽ ലേബർ പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും കരാറിനെ എതിർത്ത് വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. മേയുടെ കൺസർവേറ്റിവ് പാർട്ടിയുടെ നൂറോളം എം.പിമാരും എതിർവോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന. അങ്ങെന സംഭവിച്ചാൽ പാർലമെൻറിെൻറ വിശ്വാസം നേടുന്നതിൽ കരാർ പരാജയപ്പെടും. മേയ്ക്ക് കനത്ത തിരിച്ചടിയാവുമിത്. രാജ്യത്തിെൻറ നന്മക്കായി കരാറിനൊപ്പം നിൽക്കണമെന്ന് മേയ് തിങ്കളാഴ്ചയും എം.പിമാരോട് അഭ്യർഥിച്ചു. കരാറിന് പിന്തുണ കിട്ടിയില്ലെങ്കിൽ പാർലമെൻറിെൻറ ദൗർബല്യമാണ് പുറത്തുവരുകയെന്നും ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടില്ലെങ്കിൽ അത് ബ്രിട്ടീഷ് ജനാധിപത്യത്തിന് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിപത്തായി മാറുമെന്നും മേയ് പറഞ്ഞു. സ്റ്റോക് ഒാൺ ട്രെൻറിലെ ഫാക്ടറി സന്ദർശനത്തിനിടെ തൊഴിലാളികളോട് സംവദിക്കുകയായിരുന്നു മേയ്. കരാറിനെ എതിർത്ത് നിയന്ത്രണങ്ങളില്ലാത്ത ബ്രെക്സിറ്റിനെ പാർലമെൻറ് പിന്തുണച്ചാൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം ഉടൻ റദ്ദാവും.
മാത്രമല്ല, യൂറോപ്യൻ യൂനിയനുമായി ഉടമ്പടിയിലെത്താനുള്ള സാവകാശവുമുണ്ടാവില്ല. െബ്രക്സിറ്റ് നടപ്പായാൽ ബ്രിട്ടന് യൂറോപ്യൻ യൂനിയൻ നിയമങ്ങൾ ബാധകമാവില്ല. പകരം, വ്യാപാര രംഗത്ത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളാണ് പ്രാബല്യത്തിൽവരുക. നിലവിലുള്ളവ മാറി പുതിയ ചരക്ക്, കയറ്റുമതി, ഇറക്കുമതി നികുതികൾ വരും. അതുവഴി പല സേവനങ്ങൾക്കും സാധനങ്ങൾക്കും വില കൂടും. യൂറോപ്യൻ യൂനിയനിൽ അംഗങ്ങളായ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിലും മാറ്റം വരുത്തേണ്ടിവരും.
2016 ജൂൺ 23നാണ് ബ്രിട്ടനിൽ ബ്രെക്സിറ്റ് ഹിതപരിശോധന നടന്നത്. 51.9 ശതമാനം വോട്ടർമാർ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നാണ് അന്ന് വിധിയെഴുതിയത്. ഹിതപരിശോധന ഫലം നടപ്പാക്കാൻ സർക്കാറിന് നിയമപരമായ ബാധ്യതയില്ലെങ്കിലും 2017 മാർച്ച് 29 ഒാടെ അതിനുള്ള നടപടികൾ അന്നത്തെ സർക്കാർ തുടങ്ങിയിരുന്നു. 2019 മാർച്ച് 30 ഒാടെ ഇത് പൂർത്തിയാവുമെന്നായിരുന്നു വാഗ്ദാനം. അതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ചൊവ്വാഴ്ചത്തെ വോെട്ടടപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.