ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറിൽ പ്രതിപക്ഷത്തിെൻറ അവിശ്വാസ പ്രമേയത്തെ അതീജീവിച്ച് പ്രധാനമന്ത്രി തേരേസ മേയ്. 19 വോട്ടുകൾക്കാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ മേയ് വിജയം നേടിയത്. പാർലമ െൻറിൽ 306 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 325 പേർ എതിർത്തു. പ്രതിപക്ഷത്തിെൻറ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ബ്രക്സിറ്റിൽ പാർലമെൻറിലെ എം.പിമാരുമായി ചർച്ചകൾക്ക് തയാറാണെന്ന് മേയ് അറിയിച്ചു.
നേരത്തെ 202നെതിരെ 432 വോട്ടുകൾക്ക് ബ്രിട്ടീഷ് പാർലമെൻറിൽ ബ്രെക്സിറ്റ് കരാർ പരാജയപ്പെട്ടിരുന്നു. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെയാണ് കനത്ത തിരിച്ചടിയുണ്ടായത്. അതിനിടെ, ബ്രെക്സിറ്റ് കരാറിന്മേൽ വീണ്ടും ചർച്ചക്ക് അവസരമുണ്ടെന്ന് യൂേറാപ്യൻ യൂനിയനിലെ പ്രബലകക്ഷിയായ ജർമനി അഭിപ്രായപ്പെട്ടു. ബ്രിട്ടൻ ആവശ്യപ്പെടുന്നപക്ഷം ബ്രെക്സിറ്റ് നടപടികൾ ൈവകിപ്പിക്കാൻ ഇ.യു തയാറാകുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു.
2016 ജൂണിലാണ് യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തു പോകുന്നതിനെ അനുകൂലിച്ച്(ബ്രെക്സിറ്റ്) ബ്രിട്ടീഷ് ജനത വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.