ബ്രെക്സിറ്റ്: തെരേസ മെയ്ക്കെതിരെ ഹരജി

ലണ്ടന്‍: ബ്രിട്ടന്‍െറ യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പുറത്തുപോക്കിനെതിരെ രാജ്യത്തിനകത്തെ നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള സംഭാഷണങ്ങള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രി തെരേസ മെയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഹരജിയാണ് ബ്രിട്ടീഷ് ഹൈകോടതിയില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ 23 നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ 52 ശതമാനം വോട്ടുനേടി ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിന് അംഗീകാരം ലഭിച്ചിരുന്നു.
 യൂറോപ്യന്‍ യൂനിയന്‍െറ ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ട്ക്ള്‍ 50 പ്രയോഗിക്കാന്‍ അധികാരമുണ്ടെന്ന തെരേസ മെയുടെ വാദത്തെയാണ് ഹരജി ചോദ്യം ചെയ്യുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നും വേര്‍പെടുന്നതിനുമുമ്പ് രണ്ടു വര്‍ഷം ഈ വിഷയം ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കുന്നതാണ് ആര്‍ട്ടിക്ള്‍ 50.
Tags:    
News Summary - brexit: plea against theresa may

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.