ലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് നയങ്ങളിൽ പ്രതിഷേധിച്ച് ശാസ്ത്ര-സർവകലാശാല മന്ത്രി രാജിവെച്ചു. ഗലീലിയോ ഉപഗ്രഹ നാവിഗേഷൻ പദ്ധതിയിൽനിന്ന് പിന്മാറുമെന്ന മേയുടെ പ്രഖ്യാപനത്തെ തുടർന്നാണ് സാം ഗൈമയുടെ രാജി.
യഥാർഥത്തിൽ പദ്ധതിയിൽ തുടരാനായിരുന്നു ബ്രിട്ടെൻറ പദ്ധതി. യൂറോപ്യൻ യൂനിയൻ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് പിന്മാറാൻ തീരുമാനിച്ചത്. ബ്രെക്സിറ്റ് നയങ്ങളിൽ പ്രതിഷേധിച്ച് തെരേസ മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്ന 10ാമത്തെ മന്ത്രിയാണ് ഗൈമ. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നത് തീരുമാനിക്കാൻ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ഗൈമയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.