ലണ്ടൻ: ബ്രെക്സിറ്റ് ബ്രിട്ടനെ നയിക്കുന്നത് വലിയ രാഷ്ട്രീയപ്രതിസന്ധിയിലേക്ക്. ബ്രെ ക്സിറ്റ് നടപടികൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി തെരേസ മേയുടെ രാജി ക്കായി വൻസമ്മർദം. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി എം.പിമാരാണ് ബ്രെക്സിറ്റ ് കുരുക്കഴിക്കാൻ മേയ് രാജിവെക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായമുന്നയിച്ചത്. മേ യ് രാജിവെച്ചാൽ ഉപപ്രധാനമന്ത്രി ഡേവിഡ് ലിഡിങ്ടെൻറ നേതൃത്വത്തിൽ കാവൽ മന്ത്രിസ ഭ രൂപവത്കരിക്കാനാണ് എം.പിമാർ ലക്ഷ്യമിടുന്നത്. ബ്രെക്സിറ്റ് കരാറിൽ അടുത്താഴ് ച പാർലമെൻറിൽ മൂന്നാംതവണ വോെട്ടടുപ്പ് നടക്കാനിരിെക്കയാണ് മേയ്ക്കെതിരെ സ്വന്തം പാർട്ടിക്കുള്ളിലെ പടയൊരുക്കം.
ഇതോടെ ബ്രെക്സിറ്റ് കരാറിെൻറ ഭാവിയെ ചൊല്ലിയും ആശങ്കയുയർന്നു. മൂന്നാംതവണ നടക്കുന്ന വോെട്ടടുപ്പിൽ കരാർ പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു മേയ്. ബ്രെക്സിറ്റ് വിഷയത്തിൽ എതിരാളികളുടെ എണ്ണം അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ വോെട്ടടുപ്പ് നീട്ടിവെക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്.
എന്നാൽ, മേയ്യെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന വാർത്തകൾ ബ്രിട്ടീഷ് പാർലമെൻറ് തള്ളി. താൻ നൂറുശതമാനവും പ്രധാനമന്ത്രിയെ പിന്തുണക്കുന്നതായി അറിയിച്ച ലിഡിങ്ടൺ മറ്റു തരത്തിലുള്ള പ്രചാരണങ്ങൾ അവാസ്തവമാണെന്നും പറഞ്ഞു. എല്ലാ എം.പിമാരും മേയ്ക്ക് അനുകൂലമായി ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും പ്രധാനമന്ത്രിയെയോ സർക്കാറിനെയോ മാറ്റിയതു കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലിതെന്ന് യു.കെ ചാൻസലർ ഫിലിപ് ഹാമന്ദ് വ്യക്തമാക്കി. അതേസമയം, ബ്രെക്സിറ്റ് സംബന്ധിച്ച് മറ്റൊരു ഹിതപരിശോധന പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഹിതപരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞദിവസം 10 ലക്ഷത്തോളം ആളുകൾ ലണ്ടനിലെ തെരുവിലിറങ്ങിയിരുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ, സ്കോട്ടിഷ് നേതാവ് നികോള സ്റ്റർജൻ, ലേബർ പാർട്ടി നേതാക്കളായ ടോം വാട്സൻ, കൺസർവേറ്റിവ് ഉപപ്രധാനമന്ത്രി ലോർഡ് ഹെസൽറ്റെൻ എന്നിവരാണ് റാലിക്ക് നേതൃത്വം നൽകിയത്. വീണ്ടുമൊരു ഹിതപരിശോധന ആലോചനയിൽ പോലുമില്ലെന്നാണ് നേരത്തേ മേയ് അറിയിച്ചിരുന്നത്.
ബ്രെക്സിറ്റ് പൂർത്തിയാക്കാൻ ഇൗ മാസം 29ന് അവസാനിക്കുന്ന കരാർ പരിധിയിൽ യൂറോപ്യൻ യൂനിയൻ ബ്രിട്ടന് ഇളവു നൽകിയിരുന്നു. ഇതുപ്രകാരം അടുത്താഴ്ച നടക്കുന്ന വോെട്ടടുപ്പിൽ പുതിയ ബ്രെക്സിറ്റ് കരാറിന് പാർലമെൻറിെൻറ അംഗീകാരം ലഭിച്ചാൽ മേയ് 22നകവും അല്ലാത്തപക്ഷം ഏപ്രിൽ 12നകവും യൂറോപ്യൻ യൂനിയൻ വിടണമെന്നാണ് നിർദേശം.
2016 ജൂണിൽ നടന്ന ഹിതപരിശോധനയിലാണ് നേരിയ വോട്ടിെൻറ ഭൂരിപക്ഷത്തിൽ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തെ(ബ്രെക്സിറ്റ്) ജനം അംഗീകരിച്ചത്. രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡേവിഡ് കാമറൺ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതോടെ തെരേസ മേയ് അധികാരത്തിലെത്തി. അധികാരമേറ്റെടുത്തതു മുതൽ നടപടികളുമായി മുന്നോട്ടു പോയെങ്കിലും മേയ്യെ സംബന്ധിച്ച് ബ്രെക്സിറ്റ് അഴിക്കും തോറും മുറുകുന്ന കുരുക്കായി മാറിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.