ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങൾ ബ്രെക്സിറ്റ് കരാർ അംഗീകരിക്കാൻ തയാറായാല ുടൻ രാജിവെക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. കരാർ എം.പിമാരെ കൊണ്ട് അംഗീകരിപ്പിക് കാനാണ് മേയുടെ രാജി വാഗ്ദാനം. ഇതു കേട്ടയുടൻ മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ കരാർ പിന്തുണക്കുമെന്ന് അറിയിച്ചു.
എന്നാൽ, ബ്രിട്ടെൻറ വിവിധ ഭാഗങ്ങളെ മോശമായി ബാധിക്കുന്ന വ്യവസ്ഥകളുള്ളതിനാൽ എതിർക്കുന്ന നിലപാട് തുടരുമെന്ന് വടക്കൻ അയർലൻഡ് ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി വ്യക്തമാക്കി. അതിനിടെ ബ്രെക്സിറ്റിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിൽ ധാരണയിലെത്താത്ത സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.