ബ്രസൽസ്: ബ്രെക്സിറ്റ് നടപടി പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം വേണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യം യൂറോപ്യൻ യൂനിയൻ തള്ളി. മേയ് 22നുള്ളിൽ ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്ന രീതിയിൽ കാര്യങ്ങൾ തീരുമാനിക്കാനും നിർദേശിച്ചു. അടുത്താഴ്ച ബ്രെക്സിറ്റ് കരാറിന്മേൽ നടക്കുന്ന മൂന്നാം വോെട്ടടുപ്പിൽ എം.പിമാരുടെ പിന്തുണ നേടിയതിനു ശേഷം സമവായ ചർച്ചകളിലൂടെ ജൂൺ 30നകം യൂറോപ്യൻ യൂനിയൻ വിടാനുള്ള നടപടി പൂർത്തിയാക്കാമെന്നാണ് മേയ് കണക്കുകൂട്ടിയത്. മേയിൽ യൂറോപ്യൻ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ സഖ്യത്തിൽ തുടരുന്ന പ്രശ്നമാണെന്ന് ഇ.യു നയതന്ത്രപ്രതിനിധികൾ ചൂണ്ടിക്കാട്ടി. അതിനാൽ മേയ് 22 വരെ സമയം അനുവദിക്കാമെന്നും വ്യക്തമാക്കി. തുടർ ചർച്ചകളിൽ അന്തിമ തീയതി പ്രഖ്യാപിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.