ലണ്ടൻ: എം.പിമാരുടെ പിന്തുണയുറപ്പിക്കാൻ ബ്രെക്സിറ്റ് കരാർ വോെട്ടടുപ്പ് പ്രധാന മന്ത്രി തെരേസ മേയ് അടുത്തയാഴ്ചത്തേക്ക് മാറ്റി. കരാർ പാസായാൽ ബ്രെക്സിറ്റ് നടപട ികൾ പൂർത്തിയാക്കാൻ മേയ് 22 വരെ സമയം അനുവദിക്കാമെന്ന് കഴിഞ്ഞദിവസം യൂറോപ്യൻ യൂനിയൻ അറിയിച്ചിരുന്നു.
യഥാർഥത്തിൽ ഇൗ മാസം 29നകം നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നാണ് ചട്ടം. എന്നാൽ, മേയുടെ ബ്രെക്സിറ്റ് കരാർ ബ്രിട്ടന് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടി പാർലമെൻറ് തള്ളിയതോടെ ഇൗ തീയതിക്കകം നടപടികൾ പൂർത്തിയാക്കാൻ കഴിയാതെവന്നു. ആദ്യ കരാർ പരാജയപ്പെട്ടപ്പോൾ ചില മാറ്റങ്ങൾ വരുത്തി വീണ്ടും എത്തിയെങ്കിലും അതും എം.പിമാർ സ്വീകരിച്ചില്ല. സമ്പൂർണ മാറ്റത്തോടെ പുതിയ കരാറായിരുന്നു എം.പിമാരുടെ ആവശ്യം.
രണ്ടുവർഷം നീണ്ട ചർച്ചക്കുശേഷം തീരുമാനിച്ച കാര്യങ്ങളിൽ മാറ്റംവരുത്താൻ തയാറല്ലെന്ന് യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കിയതോടെ മേയ്ക്ക് മുന്നോട്ടുള്ള വഴി കഠിനമായി. അങ്ങനെയാണ് ചില മാറ്റങ്ങളോടെ കരാർ വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതും പരാജയപ്പെട്ടാൽ ഏപ്രിൽ 12നകം ബ്രിട്ടൻ വിട്ടുപോകണമെന്നാണ് ഇ.യുവിെൻറ അന്ത്യശാസനം. കരാറില്ലാത്ത ബ്രെക്സിറ്റ് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ദേശീയ അടിയന്തരാവസ്ഥക്കു തുല്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.