പാരിസ്: പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പത്നിക്ക് പ്രഥമ വനിതയെന്ന പട്ടം നൽകാനാവില്ലെന്ന് ഫ്രഞ്ച് സർക്കാർ. ബ്രിജിത്തിെൻറ ഒൗദ്യോഗിക പദവിക്കെതിരെ 2,75,000 പേർ ഒപ്പുവെച്ച ഭീമ ഹരജിയെ തുടർന്നാണ് ഇൗ തീരുമാനം. ഇതു സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പുകൾ വന്നില്ലെങ്കിലും പ്രതികരിക്കാൻ ഫ്രഞ്ച് ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിജിത്തിെൻറ പദവി എന്താണ് എന്നത് വ്യക്തമാക്കുന്ന രേഖ അടുത്ത ദിവസങ്ങൾക്കകം തന്നെ പ്രസിദ്ധപ്പെടുത്തിയേക്കും.
രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളിൽ മാറ്റം വരുത്തുമെന്നായിരുന്നു മാേക്രാണിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം. തെൻറ പത്നിയുടെ പദവി രാഷ്ട്രീയപരമാവില്ലെന്നും പൊതുവായിരിക്കുമെന്നും വ്യക്തമാക്കി ഹിപ്പോക്രസിക്ക് അന്ത്യം കുറിക്കുമെന്നും ഉറപ്പു നൽകിയിരുന്നു. ഇൗ വാക്കുകൾ ആണ് ഇപ്പോൾ തിരിച്ചടിയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മാക്രോൺ അധികാരമേറ്റ ആദ്യം എതിരാളികൾ പരിശോധനാവിധേയമാക്കിയതും ഇതായിരുന്നുവത്രെ. ബ്രിജിത്തിന് ഒൗദ്യോഗിക പദവി നൽകുന്നതിനെതിരായാണ് 68 ശതമാനം ഫ്രഞ്ചുകാരും നിലയുറപ്പിച്ചതെന്നാണ് ഹഫിങ്ടൺ പോസ്റ്റിെൻറ ഫ്രഞ്ച് എഡിഷനിൽവന്ന ‘യുഗോവ് പോളി’ൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.