ലണ്ടൻ: ബ്രെക്സിറ്റ് കരാർ രണ്ടുതവണയും പരാജയപ്പെട്ട സാഹചര്യത്തിൽ യൂറോപ്യൻ യൂന ിയൻ വിടാനുള്ള നടപടികൾ പൂർത്തിയാക്കാൻ ജൂൺ 30 വരെ സമയം തേടാൻ ബ്രിട്ടീഷ് പ്രധാനമന്ത ്രി തെരേസ മേയ്. അടുത്താഴ്ച മേയുടെ ബ്രെക്സിറ്റ് കരാർ വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കെയാണ് ഇൗ ആവശ്യം. എന്നാൽ ബ്രെക്സിറ്റ് കരാറിൽ വീണ്ടും വോെട്ടടുപ്പ് നടത്തണമെന്ന ആവശ്യം പാർലമെൻറ് സ്പീക്കർ കഴിഞ്ഞദിവസം തള്ളിയിരുന്നു. എന്നാൽ, പാർലമെൻറംഗങ്ങൾ അതിന് അനുമതി നൽകിയതാണ്.
മൂന്നുമാസത്തേക്ക് ബ്രെക്സിറ്റ് നീട്ടാൻ അനുമതി തേടി ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കിന് കത്തയച്ചിട്ടുണ്ടെന്നും മേയ് വ്യക്തമാക്കി. മാർച്ച് 29നകം നടപടികൾ പൂർത്തിയാക്കി ഇ.യു വിടണമെന്നാണ് നിലവിലെ ചട്ടം.
ബ്രിട്ടനെ നാശത്തിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചു. ഇൗമാസം 29നകം തന്നെ ഇ.യു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തീയതി നീട്ടിനൽകാൻ ഇ.യു തയാറല്ലെങ്കിൽ വൻതിരിച്ചടിയാകും ബ്രിട്ടനെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.