ബർലിൻ: ജർമനിയിലെ കോളോണിൽ റിനെ നദിക്കു മുകളിലൂടെ കേബിളിൽ കടന്നുപോവുന്ന കാറുകൾ അപകടത്തിൽപെട്ട് നൂറിലേറെ യാത്രക്കാർ കുടുങ്ങി. ചക്രങ്ങൾ തെന്നിമാറിയതിനെ തുടർന്ന് 30ഒാളം കാറുകളാണ് അപകടത്തിൽപെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടികളടക്കം ഒാരോരുത്തരെയായി സുരക്ഷിതമായി താഴെയിറക്കി. 150തിലേറെ എമർജൻസി സർവിസുകളിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിെൻറ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.