ബാഴ്സലോണ: സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ അടിച്ചമർത്തിയ സ്പാനിഷ് ഭരണകൂടത്തിന് ബാലറ്റിലൂടെ കനത്ത തിരിച്ചടി നൽകി കറ്റാലൻ ജനത. കാറ്റലോണിയൻ സർക്കാർ പിരിച്ചുവിട്ടു സ്പാനിഷ് സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യവാദികൾക്ക് വിജയം. 135 അംഗ പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം തികക്കാൻ 68 സീറ്റുമതി. സ്വാതന്ത്ര്യവാദികളായ പുെജമോണ്ടിെൻറ ജണ്ട്സ് പെർ കാറ്റലൂണിയ (34), റിപ്പബ്ലിക്കൻ ലെഫ്റ്റ് ഒാഫ് കാറ്റലോണിയ (ഇ.ആർ.സി–32), ആൻറി കാപിറ്റലിസ്റ്റ് പോപുലർ യൂനിറ്റി കാൻഡിഡസി(സി.യു.പി–നാല് ) എന്നീ പാർട്ടികളുടെ സഖ്യം 70 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു.
കാറ്റലോണിയ സ്പെയിനു കീഴിൽ അർധ സ്വയംഭരണ മേഖലയായി തുടരണമെന്നു വാദിക്കുന്ന സിറ്റിസൺ പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി (37 സീറ്റ്). സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ്യുടെ മുഖത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പു ഫലമെന്ന് കറ്റാലൻ മുൻ പ്രസിഡൻറ് കാർലസ് പുജെമോണ്ട് വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് രഹോയ് പ്രതികരിച്ചിട്ടില്ല. സ്പെയിനിെൻറ വടക്കു കിഴക്കൻ മേഖലയിലെ സമ്പന്ന പ്രവിശ്യയാണ് കാറ്റലോണിയ. സ്പെയിനിെൻറ പ്രധാന സാമ്പത്തിക സ്രോതസ്സും കൂടിയാണ് പ്രവിശ്യ. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിനു നടന്ന ഹിതപരിശോധനയെ തുടർന്നാണ് കാറ്റലോണിയ പ്രക്ഷുബ്ധമായത്. ഹിതപരിശോധന ഫലം അനുകൂലമായിരുന്നുവെങ്കിലും അംഗീകരിക്കാൻ സ്പാനിഷ് സർക്കാർ തയാറായില്ല. പ്രതിഷേധസമരങ്ങളെ സൈന്യത്തെ രംഗത്തിറക്കി അടിച്ചമർത്തി. കറ്റാലൻ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അറസ്റ്റ് ചെയ്യാനുള്ള നീക്കം തടയാൻ പുജെമോണ്ടും മറ്റു നേതാക്കളും ബ്രസൽസിൽ അഭയം തേടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ സ്പെയിൻ അന്താരാഷ്ട്ര അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുജെമോണ്ട് രാജ്യത്ത് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യണമെന്ന നീക്കത്തിലായിരുന്നു സ്പാനിഷ് സർക്കാർ. എന്നാൽ, മതിയായ സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പുലഭിക്കുേമ്പാൾ മാത്രമേ മടങ്ങിയെത്തുകയുള്ളൂവെന്ന് പുജെമോണ്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.