ബാഴ്സലോണ: ഒക്ടോബർ ഒന്നിലെ ഹിതപരിശോധനക്കുശേഷം പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയൻ ജനത ഇന്ന് വീണ്ടും പോളിങ്ബൂത്തിലേക്ക്. സ്വയംഭരണം ആവശ്യപ്പെട്ട് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ്സർക്കാർ റദ്ദാക്കുകയായിരുന്നു. തുടർന്ന് കാറ്റലോണിയൻ സർക്കാർ പിരിച്ചുവിട്ട് പ്രവിശ്യ സ്പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാർട്ടി വിജയിച്ചതായി പ്രഖ്യാപിക്കും.
കറ്റാലൻ മുൻ പ്രസിഡൻറ് കാർലസ് പുജെമോണ്ട് നയിക്കുന്ന സെൻറർ റൈറ്റ് ടുഗതർ ഫോർ കാറ്റലോണിയ, മുൻ വൈസ്പ്രസിഡൻറ് ഒരിയോൽ ജാൻക്വിറസ് നേതൃത്വം നൽകുന്ന സെൻറർ ലെഫ്റ്റ് കറ്റാലൻ റിപ്പബ്ലിക്കൻ ലെഫ്റ്റ്(ഇ.ആർ.സി), സോഷ്യലിസ്റ്റ് പാർട്ടി ഒാഫ് കാറ്റലോണിയ, സെൻറർ െലഫ്റ്റ് നാഷനൽ സ്പാനിഷ് സോഷ്യലിസ്റ്റ് പാർട്ടി, തീവ്രവലതുപക്ഷമായ പീപ്ൾസ് പാർട്ടി ഒാഫ് കാറ്റലോണിയ എന്നിവയാണ് മത്സരരംഗത്തുള്ളത്.
പുജെമോണ്ട് ബ്രസൽസിലാണുള്ളത്. നേരിയ ഭൂരിപക്ഷത്തിന് ഇ.ആർ.സി വിജയിക്കുമെന്നാണ് റിപ്പോർട്ട്. പുജെമോണ്ടിെൻറ സഖ്യവും ഇ.ആർ.സിയും വിജയിച്ചാൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കൂടുതൽ ശക്തമാകും. നവംബർ രണ്ടുമുതൽ ജയിലിലാണ് ജാൻക്വിറസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.