ബാഴ്സലോണ: ‘‘അവർ ഞങ്ങളെ ലാത്തികൊണ്ട് പ്രഹരിച്ചു, തീർച്ചയായും ബാലറ്റിലൂടെ അതിന് മറുപടി നൽകും’’. കാറ്റലോണിയൻ ഇടതുചായ്വുള്ള എസ്ക്വേറ റിപ്പബ്ലിക്കാന ഡി കാറ്റലൂണിയ പാർട്ടി നേതാവ് റുഫിയാെൻറ വാക്കുകളാണിത്.
തെരഞ്ഞെടുപ്പിന് മുമ്പായുള്ള അഭിപ്രായസർവേകളിൽ റുഫിയാെൻറ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേഫലം. പാർലമെൻറ് പിരിച്ചുവിട്ടും നേതാക്കളെ ജയിലിലടച്ചും നാടുകടത്തിയും സ്വാതന്ത്ര്യമെന്ന വികാരത്തെ സ്പാനിഷ് ഭരണകൂടം അടിച്ചമർത്തിയിട്ടും കാറ്റലോണിയൻ ജനത പിന്നോട്ടില്ല. അരലക്ഷത്തോളം ആളുകളാണ് ഇൗയാഴ്ച ബ്രസൽസിലെ മഴത്തെരുവുകളെ അവഗണിച്ച് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേതാവ് കാർലസ് പുജെമോണ്ടിനെ കാണാനെത്തിയത്.
ക്രിസ്മസിന് നാലുദിവസം മുമ്പ് അതായത് ഡിസംബർ 21ന് കാറ്റലോണിയയിൽ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനാണ് സ്പെയിൻ തീരുമാനിച്ചത്. കുറഞ്ഞദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനകം തന്നെ ആയിരക്കണക്കിന് കാറ്റലൻ ജനതയുടെ പിന്തുണ ഉറപ്പിച്ചതായി റുഫിയാൻ അവകാശപ്പെട്ടു. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്ടോബറിലെ ഹിതപരിശോധനയെ തുടർന്നാണ് കാറ്റലോണിയയും സ്പെയിനും തമ്മിലുള്ള ബന്ധം വഷളായത്.
രാജ്യത്തെ സമ്പന്നപ്രവിശ്യയായ കാറ്റലോണിയക്ക് സ്വയംഭരണം അനുവദിക്കില്ലെന്നാണ് സ്പാനിഷ് ഭരണകൂടത്തിെൻറ നിലപാട്. ഹിതപരിശോധനയിൽ ജനം അനുകൂലമായി വിധിയെഴുതിയെങ്കിലും കാറ്റലൻ പാർലമെൻറ് പിരിച്ചുവിട്ട് സ്പെയിൻ ഭരണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പ്രാദേശിക തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുെജേമാണ്ട് ബ്രസൽസിൽ നിന്ന് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.