ലണ്ടൻ: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരന് കോവിഡ് ഭേദമായത് ആയുർവേദ ചികിത്സയിലൂടെയാണെന്ന് ഇന്ത് യൻ അവകാശവാദം തള്ളി അദ്ദേഹത്തിെൻറ ഓഫിസ്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ കേന്ദ്രമന്ത്രി ശ്രീപദ് നായിക് ആണ് ഈ അവകാശവാദം ഉന്നയിച്ചത്.
ബംഗലൂരുവിൽ സൗഖ്യ ആയുർവേദ റിസോർട്ട് നടത്തുന്ന ഡോ. ഐസക് മത്തായിയെ ഉദ്ധരിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. എന്നാൽ വിവരം തെറ്റാണെന്നും യു.കെ മെഡിക്കൽ വിദഗ്ധരാണ് ചാൾസിനെ ചികിത്സിച്ചതെന്നും അദ്ദേഹത്തിെൻറ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.