ലണ്ടൻ: ബ്രിട്ടനിലെ െടലിവിഷൻ ഷോയിലെ മത്സരാർഥിയും ഇന്ത്യൻ വംശജനുമായ 12കാരൻ എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന താരമായി. ബ്രിട്ടനിലെ ഏറ്റവും മിടുക്കനായ കുട്ടിയെ തിരഞ്ഞെടുക്കാനായി ചാനൽ ഫോറിൽ നടന്നുവരുന്ന ‘ചൈൽഡ് ജീനിയസ്’ എന്ന പരമ്പരയിലെ എല്ലാ ചോദ്യങ്ങൾക്കും രാഹുൽ കൃത്യമായ ഉത്തരം നൽകി.
162 എന്ന െഎ.ക്യു ലവലുമായി സ്റ്റീഫൻ ഹോക്കിൻസിനും ആൽബർട്ട് െഎൻസ്ൈറ്റനും മുകളിലാണ് ഇപ്പോൾ രാഹുലിെൻറ സ്ഥാനം. ഇതോടെ ലോകത്തിലെതന്നെ ഏറ്റവുമുയർന്ന െഎ.ക്യുവുള്ളവരുടെ ഏറ്റവും പഴക്കമേറിയതും വിശാലവുമായ ‘മെൻസ ക്ലബി’ലേക്ക് രാഹുലും യോഗ്യത നേടിക്കഴിഞ്ഞു. എന്നാൽ, മത്സരത്തിെൻറ ആദ്യ റൗണ്ടാണ് പിന്നിട്ടത്.
ഒരാഴ്ചയിലധികം നീളുന്ന മത്സരത്തിൽ എട്ടിനും 12നും ഇടയിൽ പ്രായമുള്ള 20 പേരെ രാഹുൽ പിന്തള്ളുമെന്നാണ് കരുതുന്നത്. സമൂഹ മാധ്യമങ്ങൾ ഇപ്പോൾതന്നെ രാഹുലിനെ ഏറ്റെടുത്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.