ലണ്ടൻ: കോവിഡ്-19നെതിരെ ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പ് വികസിപ്പിച്ച ചഡോക്സ് 1 വ്യാഴാഴ്ച മനുഷ്യരിൽ പരീക്ഷിക്കും.പര ീക്ഷണങ്ങൾ പൂർത്തിയാക്കി സെപ്റ്റംബറോടെ വാക്സിൻ കോവിഡ് 19 ചികിത്സക്കായി ഉപയോഗിച്ച് തുടങ്ങാമെന്നാണ് പ്രതീക്ഷയെ ന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. സാറ ഗിൽബർട്ട് പറഞ്ഞു.ഡിസംബറോടെ പത്ത് ലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാനാകുമെ ന്നാണ് കരുതുന്നത്. ഇന്ത്യ അടക്കം ഏഴിടങ്ങളിൽ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. ഇന്ത്യക്ക് പുറമേ ബ്രിട്ടനിൽ മ ൂന്നിടത്തും യൂറോപ്പിൽ രണ്ടിടത്തും ചൈനയിലുമാണ് പരീക്ഷണങ്ങൾ നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ 510 പേരിലാണ് വാക്സിൻ പരീക്ഷിക്കുക. രണ്ടാം ഘട്ടത്തിൽ മുതിർന്ന പൗരൻമാരിലുള്ള പരീക്ഷണം നടക്കും. മൂന്നാം ഘട്ടത്തിൽ 5000 പേരെ ഉൾക്കൊള്ളിച്ചുള്ള പരീക്ഷണമാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. സാറ ഗിൽബർട്ട് പറഞ്ഞു.കോവിഡ് 19ന് കാരണമാകുന്ന നോവൽ കൊറോണ വൈറസിന്റെ പുറത്തുള്ള സ്പൈക് പ്രോട്ടീനുകൾക്ക് സമാനമായവയെ ശരീരത്തിലെത്തിക്കുന്നതാണ് വാക്സിൻ. ഇത്തരത്തിൽ വൈറസ് ബാധയ്ക്ക് സമാനമായ അവസ്ഥ ശരീരത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയുമോ എന്നാണ് പരീക്ഷിക്കുന്നത്. ഇതിൽ വിജയിച്ചാൽ ശരീരം അതിനെ ആക്രമിച്ച് നശിപ്പിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കും. ഇത്തരത്തിൽ ശരീരത്തെ പാകപ്പെടുത്തിയാൽ യഥാർഥ കൊറോണ വൈറസ് ശരീരത്തിനുള്ളിൽ കടന്നുകൂടിയാൽ അതിനെ ശരീരം സ്വയം ആന്റിബോഡി ഉപയോഗിച്ച് നശിപ്പിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.
കോവിഡ് 19 ബാധിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകുമെങ്കിലും അപ്പോൾ ശരീരത്തിന് വൈറസിനെ നിയന്ത്രിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ടാണ് രോഗാവസ്ഥ സൃഷ്ടിച്ചെടുക്കുന്ന തരം വാക്സിൻ സംബന്ധിച്ച ഗവേഷണം ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പ് നടത്തിയത്. അതേസമയം, മനുഷ്യരിൽ പരീക്ഷിക്കാൻ മറ്റൊരു വാക്സിൻ ലണ്ടൻ ഇംപീരിയൽ കോളേജിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ജൂണിൽ ഇതിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ആദ്യം വളരെ ചെറിയ അളവിലുള്ള ഡോസാണ് പരീക്ഷണത്തിന് വിധേയരാകുന്നവർക്ക് നൽകുക. തുടർന്ന് കാര്യമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടാൽ ക്രമേണ വാക്സിന്റെ ഡോസ് വർധിപ്പിച്ച് കോവിഡ്-19 ന് എതിരായ പ്രതിരോധം അവർ ആർജിക്കുന്നുണ്ടോയെന്ന് വിലയിരുത്തുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. റോബിൻ ഷട്ടോക് പറയുന്നു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. എന്നാൽ മനുഷ്യരിൽ ഇവ വിജയിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.