ഹവാന: കമ്യൂണിസ്റ്റ് ക്യൂബയിലും സ്വകാര്യ സ്വത്തവകാശം വരുന്നു. പുതുതായി തയാറാകുന്ന ഭരണഘടനയിലാണ് സുപ്രധാന മാറ്റം കൊണ്ടുവരുന്നതെന്ന് ക്യൂബൻ ഒൗദ്യോഗിക മാധ്യമം വെളിപ്പെടുത്തി. മുതലാളിത്തത്തിെൻറ അടയാളമെന്ന നിലയിൽ എല്ലാ തലത്തിലും സ്വകാര്യ സ്വത്തവകാശം തടയപ്പെട്ടിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത്തരം കടുംപിടിത്തങ്ങൾക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് മാറ്റത്തിന് ചിന്തിപ്പിച്ചിരിക്കുന്നത്. പ്രസിഡൻറിന് പുറമേ, പ്രധാനമന്ത്രി എന്ന പദവി കൂടി പുതിയ ഭരണഘടന പ്രകാരം നിലവിൽവരും.
1979ൽ നിലവിൽവന്ന ഭരണഘടന പ്രകാരം സർക്കാർ, സഹകരണ, കാർഷിക, വ്യക്തി, കൂട്ടായ്മ എന്നീ രീതിയിലുള്ള സാമ്പത്തികാവകാശം മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മുൻ പ്രസിഡൻറ് റാഉൾ കാസ്ട്രോയുടെ കാലത്ത് സാമ്പത്തികരംഗത്ത് ചില പരിഷ്കരണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഭരണഘടന പരിഷ്കരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.