തിരാന: അൽബേനിയൻ തലസ്ഥാനമായ തിരാനക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. നൂറു കണക് കിനാളുകൾക്ക് പരിക്കേൽക്കുകയും 25ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് നിരവധി തുടർചലനങ്ങളുമുണ്ടായിരുന്നു. ഇതേതുടർന്ന് ദറസ് ഉൾെപ്പടെയുള്ള നഗരങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.
47 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും തെരച്ചിലും ഇപ്പോഴും തുടരുകയാണ്. 1920 നവംബർ 26ന് 200 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനം അൽബേനിയയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.